---
title: "തലശേരിയിൽ സി പി എം - ബിജെപി സംഘർഷം ; 5 പേർക്ക് പരിക്ക്, 14 പേർക്കെതിരെ കേസ്"
english_title: "CPM-BJP conflict in Thalassery; 5 people injured, case against 14 people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203608/CPM-BJP conflict in Thalassery; 5 people injured, case against 14 people"
published_at: "2024-05-07T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639910f1af3d_images_(1).jpeg"
keywords: []
---

# തലശേരിയിൽ സി പി എം - ബിജെപി സംഘർഷം ; 5 പേർക്ക് പരിക്ക്, 14 പേർക്കെതിരെ കേസ്

> **Lead Summary:**  തലശേരി എരഞ്ഞോളി പാലത്ത് ക്ഷേത്ര ഉത്സവത്തിനിടെ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ അഞ്ചു പേർക്ക് പരിക്ക്.

## Article Content

 തലശേരി എരഞ്ഞോളി പാലത്ത് ക്ഷേത്ര ഉത്സവത്തിനിടെ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ അഞ്ചു പേർക്ക് പരിക്ക്.

ഒരു വീടിന് നേരെയും ആക്രമണമു ണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗ ത്തിലുംപെട്ട 14 പേർക്കെതിരെ പോലീസ് കേസെടുത്തു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കലശം വരവ് കഴിഞ്ഞശേഷമാണ് ഇരുവിഭാഗവും ഏറ്റു മുട്ടിയത്.

ഡി.വൈ.എഫ്.ഐ തലശേരി മേഖലാ കമ്മിറ്റിയംഗം കെ.പി അമൽരാജ് (24), പാട്യം കോങ്ങാറ്റ യിലെ സുബിൻരാജ് (20), ആറാംമൈൽ സൗഹൃദത്തിൽ തേജസ് (20) എന്നീ സി.പി.എം പ്രവർത്തകർക്കാണ് പരിക്കേറ്റത്.

ബി.ജെ.പി പ്രവർത്തകരായ കച്ചുമ്പുറത്ത് താഴെയിലെ ഷമിത നിവാസിൽ ശരത്ത് (28), അക്ഷയ് (20) എന്നിവർക്കും പരിക്കുണ്ട്. സി.പി.എം പ്രവർത്തകർ തലശേരി സഹകരണാശുപത്രിയിലും ബി.ജെ.പി പ്രവർത്തകർ മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും ചികിത്സയിലാണ്. ഇതിനുശേഷ മാണ് ബി.ജെ.പി പ്രവർത്തകനായ മഞ്ഞോടി പുളിക്കൽ പ്രകാശന്റെ വീട്ടിൽ അതിക്രമമുണ്ടായത്. രണ്ട് ജനൽ ചില്ലുകളും, ഫൈബർ കസേരകളും അടിച്ചുതകർക്കുകയായിരുന്നു.

സംഭവത്തിൽ 3 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസുണ്ട്. ഡി.വൈ.എഫ്‌.ഐ പ്രവർത്തകൻ അമൽരാജിന്റെ പരാതിയിൽ ബി.ജെ.പിക്കാരായ 5 പേർക്കെതിരെയാണ് കേസ്. ബി.ജെ.പി പ്രവർത്തകനായ ശരത്തിൻ്റെ പരാതിയിൽ സി പി എം പ്രവർത്തകരായ 4 പേർക്കെതിരെയും കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203608/CPM-BJP conflict in Thalassery; 5 people injured, case against 14 people)